Nature

കുവൈത്തില്‍ 606 പേര്‍ക്കുകൂടി കോവിഡ്; 684 പേര്‍ രോഗമുക്തി നേടി 

കുവൈറ്റ് സിറ്റി : കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 606 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം . ഇതോടെ കുവൈത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 64379 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അല്‍ സനദ് അറിയിച്ചു . 358 സ്വദേശികള്‍ക്കും 248 വിദേശികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് 684 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടി .

രാജ്യത്ത് ഇന്ന് അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു . ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 438 ആയി .

prd
You might also like

Leave A Reply

Your email address will not be published.