Times Kerala

പുതുക്കോടില്‍ കൂര്‍ക്കക്കൃഷിക്ക് ഒരുങ്ങി കര്‍ഷകര്‍

 
പുതുക്കോടില്‍ കൂര്‍ക്കക്കൃഷിക്ക് ഒരുങ്ങി കര്‍ഷകര്‍

പുതുക്കോട്: കൂര്‍ക്കക്കൃഷിക്കായി ഒരുങ്ങി കര്‍ഷകര്‍. മുന്‍വര്‍ഷങ്ങളിലെ വിലയും വിളവും മോശമല്ലാത്തതാണ് കര്‍ഷകര്‍ വീണ്ടും കൂര്‍ക്കക്കൃഷിയിലേക്ക് തിരിയാന്‍ കാരണം.മറ്റ് ജില്ലകളില്‍നിന്നുള്ള കര്‍ഷകര്‍വരെ കൂര്‍ക്കക്കൃഷിക്കായി ജില്ലയിലെ പാടശേഖരങ്ങളിലെത്തിയിട്ടുണ്ട്. പുതുക്കോട്, മണപ്പാടം, കണക്കന്നൂര്‍, തെക്കേപ്പൊറ്റ, മഞ്ഞപ്ര, കണ്ണമ്ബ്ര, തെന്നിലാപുരം, കഴനി, പാടൂര്‍ പ്രദേശങ്ങളിലെ ഏക്കറുകണക്കിന് നെല്പാടങ്ങളാണ് ഒന്നാംവിള കൂര്‍ക്കക്കൃഷിക്ക് വഴിമാറാനൊരുങ്ങുന്നത്.

വെള്ളം നനയ്ക്കാനുള്ള സൗകര്യത്തിനായി കുളങ്ങള്‍, കിണറുകള്‍, കൊക്കരണി എന്നിവയുടെ സമീപത്തായാണ് കൂര്‍ക്കത്തൈകള്‍ മുളപ്പിച്ച്‌ പരിപാലിച്ചുവരുന്നത്. ഒരേക്കറിലെ കൃഷിക്ക് 1,500 കിലോഗ്രം കിഴങ്ങിന്റെ കൂര്‍ക്കത്തല വേണം. സ്വന്തമായി കൂര്‍ക്കത്തല ഉത്‌പാദിപ്പിക്കിന്നവരാണ്‌ ഏറെയും. ഒരു കൂര്‍ക്കക്കിഴങ്ങിന്റെ തലയ്ക്ക് പത്തുമുതല്‍ പതിനഞ്ചുരൂപവരെ വില നല്‍കിയാണ് പല കര്‍ഷകരും കഴിഞ്ഞസീസണില്‍ നടീല്‍ നടത്തിയത്.

Related Topics

Share this story