തിരുവല്ലം: വണ്ടിത്തടം പെട്രോള്‍ പമ്ബിന് സമീപം കാറില്‍ പോകുകയായിരുന്ന യുവാക്കളെ മര്‍ദിച്ച് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു. തൃപ്പരപ്പ് സ്വദേശികളായ അനീഷ്, അഭിലാഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സ്ത്രീ ഉള്‍പ്പടെയുള്ള സംഘമാണ് ഇവരെ ആക്രമിച്ച് പണം കവര്‍ന്നത്. സംഭവത്തില്‍ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാവൂര്‍ സ്വദേശിയും വണ്ടിതടത്ത് വാടകക്ക് താമസിക്കുന്ന ആശ (42) യാണ് അറസ്റ്റിലായത്.വണ്ടിത്തടം പമ്ബില്‍ നിന്ന് പെടോള്‍ നിറച്ച ശേഷം ബൈപ്പാസിലേക്ക് കയറുമ്ബോള്‍ ബൈക്കിലെത്തിയ ഒരു യുവാവ് ഇവരുടെ കാറിനെ കൈകാണിച്ചു. ശേഷം പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരന്‍ കാറിനെ വഴിയില്‍ തടഞ്ഞ് യുവാക്കളെ പുറത്തിറക്കി മര്‍ദിച്ച ശേഷം കഴുത്തിലുണ്ടായ സ്വര്‍ണമാലകളും മൊബൈല്‍ ഫോണുകളും കവര്‍ന്ന് കടന്ന് കളയുകയായിരുന്നു. ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
യുവാക്കളെ മര്‍ദിച്ച് സ്വര്‍ണവും മൊെബെല്‍ ഫോണും അപഹരിച്ചു
You might also like
Comments are closed.