Times Kerala

സ്‌കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

സ്‌കോള്‍ കേരള (മുന്‍ കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍) മുഖേനയുളള ഹയര്‍സെക്കന്റഡറി കോഴ്‌സുകളില്‍ ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗങ്ങളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുളളവര്‍ക്ക് ജൂലായ് 19 മുതല്‍ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം. ഉയര്‍ന്ന പ്രായപരിധിയില്ല. ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ സയന്‍സ് ഉള്‍പ്പെടെ പ്രാക്ടിക്കല്‍ ഉളള വിഷയങ്ങളില്‍ തെരഞ്ഞെടുത്ത കോമ്പിനേഷനുകളിലാണ് തുടര്‍പഠനത്തിന് അവസരം. സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുന്നത്. പഠനസഹായികളും, ലാബ് സൗകര്യവും, പൊതു അവധി ദിവസങ്ങളില്‍ സമ്പര്‍ക്ക ക്ലാസും ലഭ്യമാണ്. ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗത്തില്‍ പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങളില്‍ മാത്രമാണ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സൗകര്യമുളളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം ലഭ്യമാകുന്ന ബാര്‍കോഡ്/ചെലാന്‍ നമ്പര്‍ സഹിതമുളള ചെലാന്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് പോസ്റ്റാഫീസിലും ഫീസ് അടയ്ക്കാം, പിഴ കൂടാതെ ജൂലൈ 31 വരെയും, 50 രൂപ പിഴയോടെ ആഗസ്റ്റ് അഞ്ച് വരെയും, 250 രൂപ അധികപിഴയോടെ ആഗസ്റ്റ് ഒന്‍പത് വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുളള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളില്‍ നേരിട്ടോ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ സ്പീഡ് /രജിസ്‌ട്രേഡ് തപാല്‍ വഴിയോ, നേരിട്ടും സമര്‍പ്പിക്കാം. വിശദവിവരങ്ങളും കൈപുസ്തകവും www.scolekerala.org എന്ന വെബ്‌സൈറ്റ് വഴിയും, 0471 2312950, 2342271, 2342369 എന്ന ഫോണ്‍ മുഖേനയും ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Related Topics

Share this story