Times Kerala

കെവിന്‍ വധക്കേസില്‍ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്നാരംഭിക്കും

 
കെവിന്‍ വധക്കേസില്‍ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്നാരംഭിക്കും

കോട്ടയം: കെവിന്‍ വധക്കേസില്‍ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്നാരംഭിക്കും. കെവിന്റെ പിതാവ് ജോസഫ് (രാജന്‍) അടക്കം 8 സാക്ഷികള്‍ക്ക് ഇന്നു ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. കെവിനെയും അനീഷ് സെബാസ്റ്റ്യനെയും തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ട സാനു ചാക്കോ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയും ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീടു കെവിനെ വിട്ടുകിട്ടാന്‍ ഫോണില്‍ പ്രതികളുമായി ബന്ധപ്പെടുകയും ചെയ്ത ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ടി.എം. ബിജു, സിവില്‍ പോലീസ് ഓഫിസര്‍ അജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളോടും ഇന്ന് ഹാജരാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.കഴിഞ്ഞ നാലുവരെയാണ് ഒന്നാം ഘട്ട വിസ്താരം നടന്നത്. 186 സാക്ഷികളാണ് കേസിലുളളത്. ജില്ലാ കോടതി (രണ്ട് ) പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി മുന്‍പാകെ ജൂണ്‍ 6 വരെ തുടര്‍ച്ചയായിട്ടാണ് വിസ്താരം നടക്കുക.

Related Topics

Share this story