Times Kerala

പാലാരിവട്ടം മേല്‍പാലം; ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് നാളെ തുടങ്ങും

 
പാലാരിവട്ടം മേല്‍പാലം; ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് നാളെ തുടങ്ങും

കൊച്ചി: പാലാരിവട്ടം മേല്‍പാല നിര്‍മ്മാണത്തിലെ വീഴ്ച സംബന്ധിച്ചു വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് നാളെ തുടങ്ങും. അറ്റകുറ്റപ്പണി നടക്കുന്ന പാലത്തില്‍ നിന്നു ടാര്‍ പോലെയുളള പദാര്‍ഥം ഉരുകി വീഴുന്നതായി വാഹനയാത്രക്കാര്‍ പരാതിപ്പെട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ടാറിങ്ങിനു മുന്നോടിയായി പാലത്തിന്റെ ഉപരിതലത്തിലടിച്ച ബിറ്റുമിനസ് എമല്‍‍ഷന്‍ ഉരുകിയൊലിച്ചതാണെന്നു അധികൃതര്‍ പറഞ്ഞു. മുന്‍കരുതല്‍ എടുക്കാന്‍ കരാറുകാരനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാലത്തിന്റെ ബലക്ഷയം വിവാദമായിട്ടും ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കാത്തതു വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്.

Related Topics

Share this story