Times Kerala

അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍; പ്രതികളായ അമ്മയും മകളേയും റിമാന്‍ഡ് ചെയ്തു

 
അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍; പ്രതികളായ അമ്മയും മകളേയും റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: വാക്ക് തര്‍ക്കത്തിനൊടുവില്‍ അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളായ അമ്മയും മകളും റിമാന്‍ഡില്‍. കോവൂര്‍ സൗപര്‍ണിക വീട്ടില്‍ പി. സുജാത (58), മകളും മെഡിക്കല്‍ കോളജിലെ പി.ജി. വിദ്യാര്‍ഥിനിയുമായ ഡോ. നീതു (28) എന്നിവരെയാണ് കോടതി മേയ് 25 വരെ റിമാന്‍ഡ് ചെയ്തത്.

കോവൂര്‍ മധുരമ്ബലം താഴെചക്കണ്ടിയില്‍ ഉസ്മാന്റെ ഭാര്യ ബുഷ്റ (47), മകന്‍ ജെസിം (17) എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ചതായാണ് കേസ്. ഞായറാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് 3 കോടതിയില്‍ ഹാജരാക്കിയത്. മെഡിക്കല്‍ കോളേജ് സി.ഐ. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ വനിതാ സെല്ലിലേക്ക് മാറ്റി.

Related Topics

Share this story