Nature

‘ഇന്ത്യയിലെ തടി വാസ്തുവിദ്യ’യെ കുറിച്ച് കനേഡിയന്‍ വൂഡ്‌സിന്റെ വെബിനാർ

വ്യവസായത്തിലെ പ്രമുഖര്‍ പങ്കെടുത്തു, രാജ്യത്തെ മികച്ച തടി വാസ്തുവിദ്യ പദ്ധതികള്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: കാനേഡിയന്‍ വൂഡ് എന്നറിയപ്പെടുന്ന എഫ്‌ഐഐ ഇന്ത്യ സുസ്ഥിരമായി കൈകാര്യം ചെയ്യുന്ന കാനഡയിലെ വനങ്ങളില്‍ നിന്നും നിയമപരമായി ലഭിക്കുന്ന മരങ്ങള്‍ ഉപയോഗിച്ചുള്ള ഇന്ത്യയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു. മരത്തിന്റെ ഘടനാപരമായ പ്രയോഗങ്ങളുടെ കാര്യത്തില്‍ എഫ്‌ഐഐ ആര്‍ക്കിടെക്റ്റുകള്‍, ഡവലപ്പര്‍മാര്‍, കരാറുകാര്‍, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുത്ത നിര്‍മ്മാണ രീതിക്ക് ഏറ്റവും അനുയോജ്യമായ ഇനങ്ങളും ഗ്രേഡുകളും നിര്‍ദ്ദേശിച്ചുകൊണ്ട് സാങ്കേതിക പിന്തുണ നല്‍കുന്നു. അതായത് ടി ആന്‍ഡ് സി (ടംഗ് ആന്‍ഡ് ഗ്രൂവ്), ഡബ്ല്യൂഎഫ്‌സി (വൂഡ് ഫ്രെയിം കണ്‍സ്ട്രക്ഷന്‍), പോസ്റ്റുകളും ബീമുകളും. മരത്തിന്റെ ഇനങ്ങളെ കുറിച്ചും നിര്‍ദിഷ്ട്ട ആപ്ലിക്കേഷനുകളെ കുറിച്ചും ഉചിതമായ ഉപയോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസ സെമിനാറുകളും പരിശീലന ശില്‍പ്പശാലകളും എഫ്‌ഐഐ സംഘടിപ്പിക്കുന്നു.

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കനേഡിയന്‍ വൂഡ് തടി വാസ്തുവിദ്യ വ്യവസായത്തിന് പൊതുവില്‍ താല്‍പര്യമുള്ള വിഷയങ്ങളില്‍ വെബിനാറുകള്‍ അവതരിപ്പിച്ചു. ‘ഇന്ത്യയിലെ തടി വാസ്തുവിദ്യ’യെ കുറിച്ചുള്ള വെബിനാര്‍ പരമ്പരയിലെ മൂന്നാമത്തേതാണ്. ആദ്യമായി വിര്‍ച്ച്വല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ഇന്തോ-കാനേഡിയന്‍ ബിസിനസ് ചേമ്പറാണ് (ഐസിബിസി) അവതരിപ്പിച്ചത്. ആര്‍ട്ടിയസ് ഇന്റീരിയര്‍ പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്തു.

ഐസിബിസി സിഇഒ നാദിറ ഹമീദിന്റെ സ്വാഗതത്തോടെയാണ് വെബിനാര്‍ ആരംഭിച്ചത്. കാനഡ ഹൈ കമ്മീഷന്‍ മിനിസ്റ്റര്‍ (വാണീജ്യം) ആന്‍ഡ്രൂ സ്മിത് പ്രാഥമിക കാര്യങ്ങള്‍ പറഞ്ഞു. എഫ്‌ഐഐ ഇന്ത്യയുടെ ഡയറക്ടര്‍ പ്രണേഷ് ചിബ്ബര്‍ ആമുഖം അവതരിപ്പിച്ചു. വ്യവസായിയും നവരചന യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍ ആന്‍ഡ് ആര്‍ക്കിടെക്ക്ച്ചര്‍ മുന്‍ ഡീനുമായ പ്രൊഫ. ഗുരുദേവ് സിങായിരുന്നു ക്യൂറേറ്ററും മോഡറേറ്ററും. ആര്‍ക്കിടെക്ക്ച്ചര്‍ രംഗത്ത് 40 വര്‍ഷത്തെ പരിചയമുള്ള ഗുരുദേവ് നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖ ആര്‍ക്കിടെക്റ്റുകളായ അയ്യര്‍ ആന്‍ഡ് മഹേഷിലെ എന്‍. മഹേഷ്, ആകാര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ ഗുര്‍പ്രീത് സിങ്, മാലിക്ക് ആര്‍ക്കിടെക്ക്ച്ചറിലെ കമാല്‍ മാലിക്ക് തുടങ്ങിയവരുടെ ആവേശകരമായ അവതരണങ്ങളോടു കൂടിയ സെഷനായിരുന്നു വെബിനാറില്‍ തുടര്‍ന്നു വന്നത്. തടി വാസ്തുവിദ്യയില്‍ ഓരോരുത്തരും അവരവരുടേതായ സവിശേഷമായ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുള്ളവരാണ്.

പുനരുജ്ജീവിപ്പിച്ച ‘ഹരിത’ വനത്തിലെ തടികള്‍ ഉപയോഗിച്ച് ഇന്ത്യയിലെ പരമ്പരാഗത തടി വാസ്തുവിദ്യയെ പുനരുജ്ജീവിപ്പിച്ച പതിറ്റാണ്ടുകളുടെ അനുഭവത്തിന് പേരുകേട്ടതാണ് എന്‍.മഹേഷ്. കേരളത്തിലെ പൈതൃക വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മനോഹരമായ സൃഷ്ടികള്‍ അദ്ദേഹം അവതരിപ്പിക്കുകയും മാറുന്ന കാലത്തെ സാങ്കേതിക വൈദഗ്ധ്യവുമായി ലയിപ്പിക്കുകയും ചെയ്തു. അദേഹത്തിന്റെ അവതരണത്തില്‍ തടി കെട്ടിടങ്ങളുടെ മികച്ച ഉദാഹരണങ്ങളുണ്ടായിരുന്നു. അതില്‍ പ്രീമിയം ഹോട്ടലുകളും റിസോര്‍ട്ടുകളും ഉണ്ടായിരുന്നു. രാജസ്ഥാനിലെ അനന്ത സ്പാ ആന്‍ഡ് റിസോര്‍ട്ട്, ബേക്കലിലെ ലളിത് റിസോര്‍ട്ട് ആന്‍ഡ് സ്പാ, കേരളത്തിലെ സൂരി കുമരകം റിസോര്‍ട്ട് ആന്‍ഡ് സ്പാ തുടങ്ങിയവ ഇതില്‍ ചിലതാണ്. കൂടാതെ ആകര്‍ഷകമായ മറ്റൊരു ഘടനയും അദേഹം അവതരിപ്പിച്ചു. തിരുവനന്തപുരത്തെ ‘ബെല്‍ മ്യൂസിയം’. കനേഡിയന്‍ ‘ടംഗ് ആന്‍ഡ് ഗ്രൂവ്’ ആണ് കെട്ടിടത്തിന്റെ അകത്തെ സവിശേഷത. ഇന്ത്യയില്‍ ലഭ്യമായ കനേഡിയന്‍ വൂഡ് ഇനങ്ങളില്‍ ഒന്നായ വെസ്റ്റേണ്‍ ഹെംലോക്കുകൊണ്ടുള്ളതാണ് പാനലിങ്.

മാതൃകാപരമായ ചില സൃഷ്ടകള്‍ അവതരിപ്പിച്ച ഗുര്‍പ്രീത് സിങാണ് തുടര്‍ന്ന് വന്നത്. ഒട്ടേറേ അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുള്ള സംരംഭമായ റോയല്‍ അക്കാദമി ഓഫ് ഭൂട്ടാന്‍, കൂര്‍ഗിലെ വേള്‍ഡ് സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റിനു വേണ്ടിയുള്ള വലിയ ഡൈനിങ് ഹാള്‍ പോലുള്ള പ്രൊജക്റ്റുകള്‍ അവതരണത്തില്‍ ഉള്‍പ്പെട്ടു.

കമാല്‍ മാലിക്കിന്റേതായിരുന്നു അവസാന അവതരണം. പ്രകൃതിയോടുള്ള സ്‌നേഹമായിരുന്നു അദേഹത്തിന്റെ സ്ലൈഡുകളില്‍ നിറഞ്ഞു നിന്നത്. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു. വാസ്തുവിദ്യയെ ‘ഇക്കോളജി’, ‘സ്പിരിറ്റ്’ എന്നിവയുടെ സമന്വയമായി അദ്ദേഹം നിര്‍വചിച്ചു. ‘ഇക്കോളജി’ എന്നത് രൂപകല്‍പ്പനയ്ക്കുള്ള തടസമില്ലാത്തതും സംയോജിതവുമായ സമീപനത്തെ സൂചിപ്പിക്കുന്നു, ‘സ്പിരിറ്റ്’ സന്തുലിതാവസ്ഥ, ധാരണ, സമാധാനം എന്നിവയെയും സൂചിപ്പിക്കുന്നു. ലോണാവാലയിലെ മോര്‍ഗിരിയിലും ആലിബാഗിലുമുള്ള ആഡംഭര റിസോര്‍ട്ടുകള്‍ അദേഹത്തിന്റെ സൃഷ്ടികളില്‍പ്പെടുന്നു. സമകാലിക വാസ്തുവിദ്യാ ഘടകങ്ങളുമായി പ്രകൃതി എങ്ങനെ യോജിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രൊഫ.ഗുരുദേവ് ക്യൂറേറ്ററും മോഡറേറ്ററുമായ പ്ലാറ്റ്‌ഫോമില്‍ വാസ്തുവിദ്യയിലെ മൂന്നു പ്രമുഖര്‍ പാനലിസ്റ്റുകളായി വന്നതില്‍ കനേഡിയന്‍ വൂഡ്‌സിന് സന്തോഷമുണ്ടെന്നും അവരുടെ അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവയ്ക്കുന്നത് കേള്‍ക്കാനും കാണാനും സാധിച്ചത് വലിയൊരു അനുഭവമായെന്നും എഫ്‌ഐഐയുടെ രാജ്യത്തെ ഡയറക്ടര്‍ പ്രണേഷ് ചിബ്ബര്‍ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.