Times Kerala

വാ​ക്കു​ത​ര്‍ക്കം; ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി കുത്തേറ്റ് മരിച്ചു

 
വാ​ക്കു​ത​ര്‍ക്കം; ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി കുത്തേറ്റ് മരിച്ചു

ക​ട​യ്ക്ക​ല്‍: വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ലോ​ഡിം​ഗ് തൊ​ഴി​ലാ​ളിയെ കുത്തിക്കൊന്നു. കു​തി​ര​പ്പാ​ലം കി​ഴ​ക്കേ പൊ​ന്നം കോ​ട്ടു​വീ​ട്ടി​ല്‍ രാ​ധാ​കൃ​ഷ്ണ​പി​ള്ള (ക​മ​ല​ന്‍ – 54)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​ന് വീ​ടി​നു സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കാ​ട്ടാ​മ്ബ​ള്ളി ശി​ശു​മ​ന്ദി​ര​ത്തി​ന​ടു​ത്ത് ലോ​ഡിം​ഗി​നി​ട​യി​ല്‍ ചി​ല​രു​മാ​യി വാ​ക്ക് ത​ര്‍​ക്ക​മു​ണ്ടാ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു. എന്നാല്‍ അതിനു ശേഷം വീ​ടി​ന് സ​മീ​പം വ​ച്ച്‌ ചി​ല​രു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും കു​ത്തേ​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു.

ബഹളം കേട്ടെത്തിയ ഇയാളുടെ ഭാര്യ പു​ഷ്പ(45) യ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. വ​യ​റി​ല്‍ കു​ത്തേ​റ്റ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യെ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സാ​ര​മാ​യി പ​രി​ക്കേ​റ്റ പു​ഷ്പ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story