നാലു ലക്ഷത്തോളം രൂപയുടെ മരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍
പാലോട്: മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച തോട്ടം മേല്നോട്ടക്കാരനും ടാപ്പിംഗ് തൊഴിലാളിയും അടക്കം മൂന്നു പേര് അറസ്റ്റില്‍. പെരുംകുളം കാവനാട്ടുകോണം തെക്കേക്കര പുത്തന്‍ വീട്ടില്‍ ആര്.ദേവരാജന്‍, പാങ്ങോട് വട്ടക്കരിക്കകം പാലുവള്ളി അഭിജിത്ത് ഭവനില്‍ ടി.സുകു, നെല്ലനാട് കാന്തലക്കോണം ചരുവിള വീട്ടില്‍ ബി.ബിജു എന്നിവരാണ് അറസ്റ്റിലായത്.
കുമാരപുരം വെട്ടിക്കുന്ന് ഡി.രത്നാകരന്റെ ഉടമസ്ഥയില്‍ പാലോട്ടുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് വിലയേറിയ ആഞ്ഞിലി, തേക്ക് മരങ്ങള്‍ മുറിച്ചു കടത്താന്‍ശ്രമിച്ചത്. തോട്ടത്തിന്റെ മേല്‍നോട്ടത്തിന് ദേവരാജനെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ ടാപ്പിംഗ് തൊഴിലാളിയായ ബിജുവുമായിചേര്ന്ന് തടി കോണ്ട്രാക്ടര് സുകുവിന്റെ സഹായത്തോടെ മരങ്ങള്‍ മുറിച്ചുകടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.