Times Kerala

തിരുവനന്തപുരത്ത് രണ്ട് യാചകർക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
തിരുവനന്തപുരത്ത് രണ്ട് യാചകർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവില്‍ ജീവിക്കുന്നവരെയും യാചകരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്തിൽ  രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരസഭയുടെയും സാമൂഹ്യസുരക്ഷാ മിഷന്‍റെയും നേതൃത്വത്തിൽ ഇന്ന് 84 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. രോഗം സ്ഥിരീകരിച്ചവരെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്ക് മാറ്റി. ഫലം നെഗറ്റീവ് ആയവരെ അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ പാർപ്പിച്ചിരിക്കുകയാണ്.

Related Topics

Share this story