Times Kerala

ചരക്കുലോറി നിയന്ത്രണംവിട്ട് മതിലിലിടിച്ച്‌ തലകീഴായി മറിഞ്ഞു

 
ചരക്കുലോറി നിയന്ത്രണംവിട്ട് മതിലിലിടിച്ച്‌ തലകീഴായി മറിഞ്ഞു

പൊന്നാനി: ചരക്കുലോറി നിയന്ത്രണംവിട്ട് മതിലിലിടിച്ച്‌ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഈശ്വരമംഗലം കരിമ്ബനയില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. ഇടിയില്‍ വീടിന്റെ മതില്‍ തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ്‌ അപകടകാരണമെന്നു കരുതുന്നു.

കാസര്‍കോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക് പ്ലൈവുഡുമായി പോയ ചരക്കുലോറിയാണ് കരിമ്ബനയിലെ വളവില്‍ രവിയുടെ വീടിന്റെ ചുറ്റുമതിലില്‍ ഇടിച്ച്‌ മറിഞ്ഞത്. മതില്‍ ഇടിച്ചുതകര്‍ത്ത ലോറി വളപ്പിലുണ്ടായിരുന്ന തെങ്ങിലും തട്ടി രണ്ട് തെങ്ങുകള്‍ കടപുഴകിവീണു. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. പോലീസെത്തി ക്രെയിന്‍ ഉപയോഗിച്ച്‌ ലോറി നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Related Topics

Share this story