Nature

കുവൈത്തിൽ 464 പേർക്ക് കൂടി കോവിഡ്;766 പേർ രോഗമുക്തരായി 

കുവൈത്ത് സിറ്റി : കുവൈത്തിൽ 464 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 63,773 ആയി . 766 പേര്‍ ഇന്ന് രാജ്യത്ത് രോഗമുക്തി നേടി . ഇതോടെ രാജ്യത്ത് 54,373 പേര്‍ രോഗമുക്തരായി .

അതേസമയം കുവൈത്തിൽ ഇന്ന് നാല് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു .

രാജ്യത്ത് 2,418 പുതിയ കോവിഡ് -19 പരിശോധനകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ആകെ 485,738 പരിശോധനകള്‍. രാജ്യത്ത് 8,967 സജീവ കേസുകള്‍ ഉണ്ടെന്നും ഇതില്‍ 123 എണ്ണം ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

prd
You might also like

Leave A Reply

Your email address will not be published.