Nature

ഒമാനില്‍ 1147 പേര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു​; 1238 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 1147 പേര്‍ക്ക് സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 76005 ആയി . 3187 പരിശോധനകളാണ്​ നടത്തിയത് ​. പുതിയ രോഗികളില്‍ 1053 പേര്‍ സ്വദേശികളും 94 പേര്‍ പ്രവാസികളുമാണ്​. 1238 പേര്‍ക്ക്​ കൂടി രോഗം ഭേദമായി​. ഇതോടെ രോഗമുക്​തരുടെ എണ്ണം 55299 ആയി .

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേരാണ് രോഗം ബാധിച്ച്​ മരണപ്പെട്ടത്​. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 384 ആയി . 53 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 545 പേരാണ്​ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 167 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത് ​. 20322 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​.

prd
You might also like

Leave A Reply

Your email address will not be published.