Times Kerala

മാലിന്യക്കൂമ്ബാരങ്ങള്‍ രോഗത്തിലേക്ക് നയിക്കും കെ.ടി. ജലീല്‍

 
മാലിന്യക്കൂമ്ബാരങ്ങള്‍ രോഗത്തിലേക്ക് നയിക്കും കെ.ടി. ജലീല്‍

കുറ്റിപ്പുറം: മാലിന്യം തള്ളുന്നത് കേരളത്തെ മാറാരോഗത്തിലേക്കെത്തിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. മിനിപമ്ബയില്‍ ‘മാലിന്യ മുക്തപരിസരം ആരോഗ്യസുരക്ഷയ്ക്ക്’ എന്ന സന്ദേശവുമായി നടത്തുന്ന ശുചീകരണയജ്ഞ പരിപാടിയുടെ തവനൂര്‍ പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തവനൂര്‍റോഡ് മുതല്‍ മിനിപമ്ബ ജങ്ഷന്‍, അയങ്കലം വരെയുള്ള പാതയോരങ്ങളാണ് ശുചീകരിച്ച്‌ മാലിന്യങ്ങള്‍ നീക്കിയത്‌. വാര്‍ഡുകളില്‍ ആരോഗ്യ ശുചിത്വസമിതികളുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടരും.

Related Topics

Share this story