Times Kerala

കുടിവെള്ളം തേടി കാട്ടാനക്കൂട്ടം; പേരുവാലി കാട്ടാനകളുടെ ഇടനാഴിയാകുന്നു

 
കുടിവെള്ളം തേടി കാട്ടാനക്കൂട്ടം; പേരുവാലി കാട്ടാനകളുടെ ഇടനാഴിയാകുന്നു

കോന്നി: തണ്ണിത്തോട് റോഡിലെ പേരുവാലി കാട്ടാനകളുടെ ഇടനാഴിയാകുന്നു. കാട്ടിനുള്ളില്‍ നീര്‍ച്ചാലുകള്‍ വറ്റിയതോടെ കുടിവെള്ളം തേടിയാണ് കാട്ടാനക്കൂട്ടം കല്ലാറ്റിലെ പേരുവാലിയിലെത്തുന്നത്. കഴിഞ്ഞദിവസം ആനക്കൂട്ടം പകല്‍സമയം റോഡ്മുറിച്ചു കടന്നാണ് ആറ്റിലെത്തിയത്.

പേരുവാലിയിലെ ആനക്കൂട്ടത്തിന്റെ മുന്നറിയിപ്പ് കാണിച്ച്‌ വനംവകുപ്പ് ബോര്‍ഡുകള്‍വെച്ചു. സന്ധ്യകഴിഞ്ഞ് ഇൗ റോഡിലൂടെ ഇരുചക്രവാഹനത്തിലും കാറിലും വരുന്നവര്‍ കാട്ടാനക്കൂട്ടങ്ങളുടെ മുന്നില്‍പ്പെടാറുണ്ട്. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രിയാത്ര അപകടകരവുമാണ്.

അടവി ഇക്കോ ടൂറിസത്തില്‍ മരത്തിനുമുകളിലെ കുടിലുകളില്‍ താമസിക്കുന്നവരുടെ പ്രധാന ആകര്‍ഷണം കാട്ടാനകളാണ്.

Related Topics

Share this story