Times Kerala

ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കി

 
ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കി

മലപ്പുറം: നഗരത്തില്‍ ഓട്ടോകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കി. മലപ്പുറം ട്രാഫിക്ക് പോലീസിന്റെ നേതൃത്തിലാണ് പെര്‍മിറ്റ് പുതുക്കി നല്‍കിയത്. നഗരസഭയില്‍ സര്‍വ്വീസ് നടത്തുന്ന ആയിരത്തില്‍പരം ഓട്ടോകള്‍ക്കാണ് ട്രാഫിക്ക് പോലീസ് പുതിയ സ്റ്റിക്കര്‍ നല്‍കിയത്. പഴയ സ്റ്റിക്കര്‍ വെച്ച്‌ പെര്‍മിറ്റില്ലാത്ത് ഓട്ടോകള്‍ വ്യാപകമായി സര്‍വ്വീസ് ആരംഭിച്ചതോടെയാണ് സ്റ്റിക്കര്‍ മാറ്റി നല്‍കാന്‍ ട്രാഫിക്ക് പോലീസ് തീരുമാനിച്ചത്.

പുതിയ സ്റ്റിക്കര്‍ ലഭിച്ചതോടെ കോട്ടപ്പടി, കുന്നുമ്മല്‍ സ്റ്റാന്റുകളില്‍ ഈ വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചയ്യാന്‍ സാധിക്കുകയുളളൂ. നേരത്തെ കോഡൂര്‍, കൂട്ടിലങ്ങാടി ഭാഗങ്ങളിലുളള ഓട്ടോകള്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തിയിരുന്നു. പുതിയ സ്റ്റിക്കര്‍ പ്രകാരം മറ്റു സ്ഥലങ്ങളില്‍ പെര്‍മിറ്റുളള വാഹനങ്ങള്‍ക്ക് നഗരത്തില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ സാധിക്കില്ല.

Related Topics

Share this story