Times Kerala

ജെഇഇ മെയിൻ, എൻഡിഎ, എൻഎ: അപേക്ഷ തിരുത്താൻ അവസരം

 
ജെഇഇ മെയിൻ, എൻഡിഎ, എൻഎ: അപേക്ഷ തിരുത്താൻ അവസരം

ഡൽഹി: ജെഇഇ മെയിൻ, യുപിഎസ്‍സിയുടെ എൻഡിഎ, എൻഎ എന്നീ പരീക്ഷകൾ എഴുതുന്നവർക്ക് അവരുടെ അപേക്ഷയിൽ തിരുത്തൽ വരുത്താൻ ജൂലൈ 31 വരെ അവസരം. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 20 വരെയായിരുന്നു നേരത്തെ എൻഡിഎ അവസരം നൽകിയിരുന്നത്. രണ്ടാമത്തെ ജെഇഇ മെയിൻ പരീക്ഷ സെപ്റ്റംബർ ഒന്നു മുതൽ ആറ് വരെയും എൻ‍ഡിഎ പരീക്ഷ സെപ്റ്റംബർ ആറിനുമാണ് നടക്കുക. അതേസമയം, രണ്ടു പരീക്ഷയും എഴുതുന്നവർ അക്കാര്യം വ്യക്തമാക്കണം.കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ എൻഡിഎ-എൻഎ പരീക്ഷകൾ ഒരു സെക്ഷനായാണ് നടത്തുക. കൂടുതൽ വിവരങ്ങൾക്ക് jeemain.nta.nic.in സന്ദർശിക്കുക

Related Topics

Share this story