Nature

ദുബായില്‍ ടയര്‍ പൊട്ടിത്തെറിച്ച്‌​ മലയാളി ഉള്‍പ്പടെ രണ്ട്​ മരണം 

ദുബായില്‍ ടയര്‍ പൊട്ടിത്തെറിച്ച്‌​ മലയാളി ഉള്‍പ്പടെ രണ്ട്​ പേര്‍ മരിച്ചു . കൊല്ലം ഇരവിചിറ വെസ്​റ്റ്​ കുറ്റിയില്‍ വീട്ടില്‍ നിസാര്‍ ഹമീദ്​ കുട്ടിയും (48) ബംഗ്ലാദേശ്​ സ്വദേശിയുമാണ്​​​ അപകടത്തിൽ മരിച്ചത്​.

റാസല്‍ഖൈമയിലെ ജസീറയില്‍ റാക്​ ഫിക്​സ്​ എന്ന സ്ഥാപനത്തില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു . ശനിയാഴ്​ച വൈകുന്നേരമാണ്​ സംഭവം . സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ്​ സ്വദേശി ട്രക്കി​​ന്റെ ടയര്‍ ശരിയാക്കുന്നതിനിടെയാണ് ടയര്‍​ പൊട്ടിത്തെറിച്ചത് ​.

ഭാര്യ: ഷീജ. പിതാവ്​: ഹമീദ്​ കുട്ടി. മാതാവ്​: ഖദീജ ബീവി. ​നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന്​ കേരള സമാജം പ്രസിഡന്‍റ്​ നാസര്‍ അല്‍മഹ അറിയിച്ചു.

prd
You might also like

Leave A Reply

Your email address will not be published.