Nature

കോവിഡ് ഭീതി; സൗദിയില്‍ മലയാളി തൂങ്ങിമരിച്ച നിലയില്‍

റിയാദ് : കൊവിഡ് ബാധ ഭയന്ന് മലയാളി മധ്യവയസ്‌കന്‍ സൗദി അറേബ്യയില്‍ തൂങ്ങിമരിച്ച നിലയില്‍ . ഹഫര്‍ അല്‍ബാത്വിനിലെ താമസസ്ഥലത്താണ് കൊല്ലം തേവലക്കര സ്വദേശി ഗോപാല കൃഷ്ണനെ (55) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ച്‌ ദിവസമായി ഇദ്ദേഹത്തിന് നല്ല പനിയുണ്ടായിരുന്നു . ഇതുമൂലം മാനസിക വിഷമത്തിലായിരുന്നു ഇദ്ദേഹം . തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ സുഹൃത്തിനെ പ്രഭാത ഭക്ഷണം വാങ്ങാന്‍ അയച്ച ശേഷം ഇദ്ദേഹം ജീവനൊടുക്കുകയായിരുന്നു . സുഹൃത്ത് തിരികെ വരുമ്പോള്‍ ഗോപാല കൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .

പൊലീസെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം ഹഫറിലെ കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി . 30 വര്‍ഷമായി ഇദ്ദേഹം ഇവിടെ കുടിവെള്ളവിതരണം നടത്തുന്ന വാഹനം ഓടിക്കുകയായിരുന്നു.

ഭാര്യ: സീമ, മക്കള്‍: ആദിത്യന്‍, അര്‍ച്ചന. ബന്ധുക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വളന്റിയര്‍മാരായ ഷിനുഖാന്‍ പന്തളം, നൗഷാദ് കൊല്ലം, നൗഫല്‍ എരുമേലി തുടങ്ങിയവര്‍ മരണാനന്തര രേഖകള്‍ തയാറാക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും രംഗത്തുണ്ട്.

prd
You might also like

Leave A Reply

Your email address will not be published.