Nature

കോവിഡ് ക്വാറന്റീനിൽ ഇരിക്കുന്നവർ കുഴഞ്ഞു വീണു മരിക്കാൻ കാരണം സൈലന്റ് ഹൈപോക്സിയ

തിരുവനന്തപുരം∙ കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവരിൽ കൂടുതൽപേരും കുഴ‍ഞ്ഞുവീണു മരിക്കുന്നത് സൈലന്റ് ഹൈപോക്സിയ കാരണമാണെന്ന് വിദഗ്ധ സമിതി. കോവിഡ് രോഗികളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് മുന്നറിയിപ്പില്ലാതെ പെട്ടെന്നു താഴുന്നതാണ് സൈലന്‍റ് ഹൈപോക്സിയ.

സാധാരണ ഓക്സിജന്റെ അളവ് താഴുമ്പോൾ ശരീരം ലക്ഷണങ്ങൾ പ്രകടിപ്പിക്കും. സൈലന്റ് ഹൈപോക്സിയയിൽ ഈ ലക്ഷണങ്ങൾ ഉണ്ടാകില്ല. കേരളത്തിൽ ഇത്തരം മരണങ്ങൾ കുറവാണ്. നിരീക്ഷണത്തിലിരിക്കുന്നവർ കുഴഞ്ഞു വീണു മരിക്കുന്നതു സംബന്ധിച്ചു പഠനം നടത്താൻ മുഖ്യമന്ത്രി വിദഗ്ധസമിതിയോടു നിർദേശിച്ചിരുന്നു. പ്രായമുള്ളവർക്കും മറ്റു രോഗങ്ങളുള്ളവർക്കുമാണ് സൈലൻറ് ഹൈപോക്സിയയ്ക്കു സാധ്യത കൂടുതൽ. ഇതു തടയാൻ മാർഗങ്ങളും വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ട്.

പോർട്ടബിൾ പൾസ് ഓക്സിമീറ്ററുകൾ ആശ വർക്കർമാർക്ക് നൽകുന്നതുവഴി ഇത്തരം രോഗമുള്ളവരെ പരിശോധിക്കാൻ കഴിയും. തീരദേശമേഖലയിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ അവരുടെ ജീവിതരീതി അനുസരിച്ച് റിവേഴ്സ് ക്വാറന്റീൻ ഏർപ്പെടുത്താൻ ബുദ്ധിമുട്ടാണെന്നു വിദഗ്ധസമിതി പറയുന്നു. ഈ സ്ഥലങ്ങളിൽ രോഗസാധ്യത കൂടുതലുള്ള ആളുകളെ പട്ടികയിൽ ഉൾപ്പെടുത്തി ആശവർക്കർമാരെ ഉപയോഗിച്ചു പൾസ് ഓക്സിമീറ്ററുകൾ കൊണ്ട് പരിശോധിപ്പിക്കണം.

prd
You might also like

Leave A Reply

Your email address will not be published.