Times Kerala

അസി. കണ്‍സര്‍വേഷന്‍ ഓഫീസര്‍ കരാര്‍ നിയമനം

 

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണല്‍ ഓഫീസുകളില്‍ ഒഴിവുളള മൂന്ന് അസിസ്റ്റന്റ് കണ്‍സര്‍വേഷന്‍ ഓഫീസര്‍ തസ്തികകളില്‍ 35,700-75,600 ശമ്പളസ്‌കെയിലില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റായും, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ 31നകം ഡയറക്ടര്‍, ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റ്, നളന്ദ, കവടിയാര്‍ പി.ഒ തിരുവനന്തപുരം -3, എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിസ്ട്രിയില്‍ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് മാസ്റ്റര്‍ ബിരുദം. പുരാരേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിജ്ഞാനം അഭിലഷണീയം. പ്രായം പതിനെട്ടിനും 45 വയസിനും മദ്ധ്യേ. പട്ടികജാതി/പട്ടികവര്‍ഗ/പിന്നാക്ക വര്‍ഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

Related Topics

Share this story