Times Kerala

രോഗികളില്‍ നിന്നും അമിതഫീസ് ഈടാക്കിയ മഹാരാഷ്‌ട്രയിലെ കൊവിഡ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

 
രോഗികളില്‍ നിന്നും അമിതഫീസ് ഈടാക്കിയ മഹാരാഷ്‌ട്രയിലെ കൊവിഡ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

മുംബൈ: രോഗികളില്‍ നിന്നും അമിതഫീസ് ഈടാക്കിയ മഹാരാഷ്‌ട്രയിലെ കൊവിഡ് ആശുപത്രിയുടെ ലൈസന്‍സ് ഭരണകൂടം റദ്ദാക്കി.കൂടാതെ കൊവിഡ് ആശുപത്രിയെന്ന പദവിയും താനെ നഗര ഭരണകൂടം എടുത്തുകളഞ്ഞു. ആശുപത്രിയില്‍ ഓഡിറ്റ് ടീം നടത്തിയ പരിശോധനയിലാണ് 797 രോഗികളില്‍ നിന്ന് 56 ബില്ലുകളില്‍ നിന്നായി 6,08,900 രൂപ ഈടാക്കിയതായി കണ്ടെത്തിയത്. ജൂലായ് 12 വരെയാണ് ഇത്രയും തുക ആശുപത്രി കൈപറ്റിയത്. ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് നടപടി.

Related Topics

Share this story