Nature

കുവൈത്തില്‍ ഇന്ന് 684 പേര്‍ക്കു കൂടി കോവിഡ്; 692 പേര്‍ രോഗമുക്തി നേടി

കുവൈറ്റ് സിറ്റി : കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 684 പേർക്ക് പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 63309 ആയി . 692 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടി .

422 സ്വദേശികള്‍ക്കും262 വിദേശികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.അല്‍ അഹ്മദി ആരോഗ്യമേഖലയില്‍ 203 കേസുകളും അല്‍ ജഹ്‌റയില്‍ 170 കേസുകളും അല്‍ ഫര്‍വാനിയയില്‍ 158 കേസുകളും ഹവാലിയില്‍ 87 കേസുകളും ക്യാപിറ്റലില്‍ 66 കേസുകളും റിപ്പോര്‍ട്ട് ചെയ്തു .

ഇന്ന് 4 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കുവൈത്തില്‍ മരിച്ചവരുടെ എണ്ണം 429 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്ന 123 പേരുടെ നില ​ഗുരുതരമാണ്. 9,273 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

prd
You might also like

Leave A Reply

Your email address will not be published.