Times Kerala

ഐഎച്ച്‌ആര്‍ഡി എന്‍ജിനീയറിംഗ് കോളജുകളില്‍ എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനം

 
ഐഎച്ച്‌ആര്‍ഡി എന്‍ജിനീയറിംഗ് കോളജുകളില്‍ എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനം

ഐഎച്ച്‌ആര്‍ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കോളജുകളിലേക്ക് എന്‍ആര്‍ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റിലൂടെയോ അതത് കോളജുകളിലെ വെബ്‌സൈറ്റുകളിലൂടെയോ ഓണ്‍ലൈനായി നല്‍കണം.ഈ മാസം 25ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോളജുകളിലെയും പ്രവേശനത്തിന് പ്രതേ്യകം അപേക്ഷ നല്‍കണം. അപേക്ഷയുടെ പ്രിന്റ്‌ഔട്ടും അനുബന്ധ രേഖകളും 600 രൂപയുടെ ഡിഡിയും സഹിതം ഈ മാസം 29ന് വൈകിട്ട് അഞ്ചിന് മുമ്ബ് പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം. ബി.ടെക് എന്‍ആര്‍ഐ സീറ്റുകള്‍ക്ക് ഒരു ലക്ഷം രൂപയാണ് വാര്‍ഷിക കോഴ്‌സ് ഫീസ്.

Related Topics

Share this story