Times Kerala

കൊല്ലം സ്വദേശിയായ ടിക് ടോക്ക് താരം ബലാത്സംഗ കേസില്‍ അറസ്റ്റില്‍; വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയത് മലപ്പുറം സ്വദേശിനിയായ യുവതിയെ

 
കൊല്ലം സ്വദേശിയായ ടിക് ടോക്ക് താരം ബലാത്സംഗ കേസില്‍ അറസ്റ്റില്‍; വിവാഹ വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയത് മലപ്പുറം സ്വദേശിനിയായ യുവതിയെ

കൊച്ചി : യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്‌സംഗം ചെയ്ത കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. കൊല്ലം സ്വദേശി ഷാനവാസിനെയാണ് പൊന്നാനി സ്വദേശിനിയായ സ്വദേശിയായ 23 കാരിയുടെ പരാതിയിൽ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. യുവതി കളമശേരി പൊലീസിനും, കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കും നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. വെള്ളിയാഴ്ച്ച രാത്രിയാണ് ഷാനവാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ആലുവയിലെ കൊവിഡ്‌ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376,420,506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related Topics

Share this story