Nature

ഒമാനില്‍ 24 മണിക്കൂറിനിടെ 1067 പേര്‍ക്ക് കൊവിഡ്

മസ്‍കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1067 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 74,858 ഉയർന്നു . ഇന്ന് രോഗം സ്ഥിരീകരിച്ച 1067 പേരില്‍ 959 പേര്‍ സ്വദേശികളും 108 പേര്‍ വിദേശികളുമാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ‌ 12 പേര്‍ കൂടി മരിച്ചത്തോടെ ആകെ കൊവിഡ് ബാധിച്ച് മരണം 371 ആയി .

അതേസമയം രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവ് ഉണ്ട് . 1054 പേരാണ് ഇന്ന് രോഗമുക്തരായത് . ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 54,061 ആയി. ഇപ്പോള്‍ 570 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

prd
You might also like

Leave A Reply

Your email address will not be published.