തളിപ്പറമ്പ്:മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് പാളയാട്-പത്തായച്ചിറ തോട്.തളിപ്പറമ്ബ് കീഴാറ്റൂര്‍, കൂവോട് പ്രദേശത്തുകൂടി കടന്നുപോകുന്ന തോട്ടില്‍ നിരവധി മാലിന്യങ്ങളാണ് ദിവസവും വന്നടിയുന്നത്. ഇത് മൂലം പരിസരത്തെ കിണറുകള്‍ പോലും ഉപയോഗശൂന്യമാകുന്നതായി നാട്ടുകാര്‍ പറയുന്നു.
2006-ലാണ് അന്നത്തെ മുന്‍സിപ്പല്‍ ഭരണസമിതി തോട്ടിലെ മാലിന്യം നീക്കം ചെയ്തത്. നീരൊഴുക്ക് സാധാരണ നിലയിലാക്കുകയും ചെയ്തു. അതിനുശേഷം ശുചീകരണ പ്രവൃത്തികളൊന്നും നടന്നില്ല. ഇപ്പോള്‍ മാലിന്യം നിറഞ്ഞ് തോടിന്റെ ഘടനതന്നെ മാറിയെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എത്രയുംപെട്ടെന്ന് മാലിന്യം നീക്കി തോടിനെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments are closed.