Times Kerala

ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കണം; മന്ത്രി ടി.പി.രാമകൃഷ്ണന്‍

 
ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കണം; മന്ത്രി ടി.പി.രാമകൃഷ്ണന്‍

വടക്കുമ്പാട്:വര്‍ദ്ധിച്ച്‌ വരുന്ന യുവാക്കളുടെ ലഹരി ഉപയോഗം തടയാന്‍ ഡി വൈഎഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ ലഹരി വിരുദ്ധ ക്യാമ്ബായിനുകളുമായി മുന്നിട്ടിറങ്ങണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍. വടക്കുമ്ബാട്‌ എസ്.എന്‍.പുരത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച വാക 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

എ.എന്‍.ഷംസീര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജിതേഷ് കണ്ണപുരം മുഖ്യപ്രഭാഷണം നടത്തി.എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ,മുകുന്ദന്‍ മഠത്തില്‍, എ.രമേശ് ബാബു, കെ.ജനാര്‍ദ്ദനന്‍, രമേശന്‍ പനോളി, ഇ.പി.രോഹിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Related Topics

Share this story