Times Kerala

സില്‍ക്ക് സ്മിതയെ പുനരാവിഷ്‌കരിച്ച്‌ ട്രാന്‍സ് മോഡല്‍ ദീപ്തി കല്യാണി..!

 
സില്‍ക്ക് സ്മിതയെ പുനരാവിഷ്‌കരിച്ച്‌ ട്രാന്‍സ് മോഡല്‍ ദീപ്തി കല്യാണി..!

ഇന്ത്യൻ സിനിമയിൽ ഇത്രയധികം ആരാധകരെ സമ്പാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല. സിൽക്ക് സ്മിത എന്ന മാദക സൗന്ദര്യം, ഇന്നും നമ്മൾ മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നു.ഇപ്പോളിതാ മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സില്‍ക്കിന്‍റെ സ്ഫടികത്തിലെ കഥാപാത്രമായി മേക്കോവര്‍ നടത്തി ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുകയാണ് ട്രാന്‍സ് വുമണും മോഡലുമായ ദീപ്തി കല്യാണി.

ആമ്പല്ലൂർ കല്ലൂരിൽ ആണ് ചിത്രങ്ങളുടെ ഷൂട്ടിങ് നടക്കുന്നത്. സോഷ്യൽ ആക്ടിവിസ്റ്റ് ദിയ സനയാണ് “നീലിമയിൽ നീരാടി സിൽക്ക് സ്മിത” എന്ന ക്യാപ്ഷൻ നൽകികൊണ്ട് സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പങ്ക് വച്ചത്. ദിയ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ ഇത്രയധികം ആരാധകരെ സമ്പാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല. സിൽക്ക് സ്മിത എന്ന മാദക സൗന്ദര്യം, ഇന്നും നമ്മൾ മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നു. ഒരു അർട്ടിസ്റ്റ് എന്ന നിലയിൽ ദീപ്തി കല്യാണിക്ക് അവരുടെ വേഷം എത്രത്തോളം ചേരും എന്ന് ആശങ്കയുണ്ടായിരുന്നു. എങ്കിലും ഇത് ദീപ്തിയുടെ ഒരു പരീക്ഷണമെന്ന നിലയിൽ, ആ മൺമഞ്ഞ കലാകാരിക്ക് ഒരു ട്രിബ്യൂട്ട് ആവട്ടെ എന്ന് കരുതിയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഒരുപാട് ട്രാൻസ്ജന്റേഴ്‌സ് സിൽക്ക് സ്മിതയുടെ വേഷം അഭിനയിച്ചു കണ്ടിട്ടുണ്ട്.. പക്ഷെ ദീപ്തി ഇത് മനോഹരമാക്കിയെന്നാണ് ദിയ കുറിച്ചത്.

സില്‍ക്ക് സ്മിതയെ പുനരാവിഷ്‌കരിച്ച്‌ ട്രാന്‍സ് മോഡല്‍ ദീപ്തി കല്യാണി..! സില്‍ക്ക് സ്മിതയെ പുനരാവിഷ്‌കരിച്ച്‌ ട്രാന്‍സ് മോഡല്‍ ദീപ്തി കല്യാണി..!

Related Topics

Share this story