Times Kerala

കുഴല്‍പ്പണവുമായി പിടിയില്‍

 
കുഴല്‍പ്പണവുമായി പിടിയില്‍

ഇരിട്ടി: വാഹനപരിശോധനയ്ക്കിടെ 16.5 ലക്ഷം കുഴല്‍പ്പണം പിടികൂടി. ഉളിയില്‍ വട്ടോറ ഹൗസില്‍ അസീസില്‍നിന്നാണ് പണംപിടിച്ചത്. വീരാജ്പേട്ടയില്‍നിന്ന്‌ ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സില്‍ അരയിലും കാലില്‍ ബാന്റെജ് കെട്ടി അതിനുള്ളിലായി പണം ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. 2000-ത്തിന്റെയും 500-ന്റെയും കെട്ടുകളായാണ് പണം. തുടര്‍ന്ന് ഇയാളെ ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു.

Related Topics

Share this story