chem

ഡിപ്ലോമാ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് : അപേക്ഷകള്‍ 31 വരെ ലഭിക്കും

മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിനു കീഴില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി വേണ്ടി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ നടത്തുന്ന നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്ക് 2017-18 ലേക്കുള്ള പ്രവേശനത്തിനായി ജൂലൈ 31 വരെ അപേക്ഷ ലഭിക്കും. തപാല്‍ മാര്‍ഗ്ഗം അപേക്ഷ ലഭിക്കണമെന്നുള്ളവര്‍ 150 രൂപ മണിയോര്‍ഡര്‍ സഹിതം അതത് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ജൂലൈ 27 അഞ്ചുമണിക്കകം ലഭിക്കുന്നവിധത്തില്‍ അയയ്ക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് എട്ടിനു മുമ്പ് തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ലഭിക്കണം.

You might also like

Comments are closed.