Times Kerala

വാഹനമോഷണക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും മാന്‍ കൊമ്പുകൾ കണ്ടെടുത്തു

 
വാഹനമോഷണക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും മാന്‍ കൊമ്പുകൾ  കണ്ടെടുത്തു

കോഴിക്കോട്: വാഹനമോഷണക്കേസിലെ പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മാനിന്റെ കൊമ്ബുകള്‍ കണ്ടെടുത്തു. മലപ്പുറം അരീക്കോട് സ്വദേശി പാറത്തൊടി മുഹമ്മദിന്‍റെ വീട്ടില്‍ നിന്നാണ് മാന്‍ കൊമ്ബുകള്‍ കണ്ടെടുത്തത്.

അരീക്കോട് എടവണ്ണപ്പാറ സ്വദേശി വി പി മുനീബിന്‍റെ കാര്‍ 2017ല്‍ മുഹമ്മദ് വാടകയ്ക്ക് എടുത്തിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ തിരികെ നല്‍കിയിരുന്നില്ല. കാര്‍ അന്യസംസ്ഥാനത്ത് വില്പന നടത്തിയതായി മനസിലാക്കിയ മുനീബ് അരീക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ കഴിഞ്ഞ ദിവസം ബംഗലൂരുവില്‍നിന്ന് കണ്ടെത്തുകയും മുഹമ്മദിനെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍, കാറിന്‍റെ ആര്‍ സി ബുക്ക് അടക്കമുള്ള രേഖകള്‍ പോലീസിന് കിട്ടിയിരുന്നില്ല. ഇത് അന്വേഷിച്ചാണ് പോലീസ് മുഹമ്മദിന്‍റെ വീട്ടിലെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് മാന്‍ കൊമ്ബുകള്‍ ഇവിടെനിന്ന് കണ്ടെത്തി. മറ്റൊരാള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണ് മാന്‍ കൊമ്ബുകള്‍ എന്നാണു മുഹമ്മദ് പറഞ്ഞത്. എന്നാല്‍ മാനുകളെ വെടിവെച്ച്‌ കൊന്നശേഷം കൊന്പെടുത്തതാണന്ന് പോലീസ് സംശയിക്കുന്നു. കേസ് വനംവകുപ്പിന് കൈമാറി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Topics

Share this story