Nature

കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

പാലക്കാട്; കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളായവരുടെ മക്കള്‍ക്കുള്ള 2019 – 20 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും 2020 നടന്ന എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി പരീക്ഷയില്‍ ആദ്യ അവസരത്തില്‍ എല്ലാ വിഷയത്തിലും ഡി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടി ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ കുട്ടികള്‍ക്കാണ് അവസരം. 80 ഉം 80 ല്‍ കൂടുതലും പോയിന്റ് നേടിയവരായിരിക്കണം അപേക്ഷകര്‍. 2019 – 20 വര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയും ഡിഗ്രി, പിജി, ടിടിസി, പോളിടെക്നിക്, ഐടിസി ,ജനറല്‍ നഴ്സിംഗ് , പ്രൊഫഷണല്‍ ഡിഗ്രി, എംബിബിഎസ്, പ്രൊഫഷണല്‍ പിജി, മെഡിക്കല്‍ പിജി തുടങ്ങിയ അവസാന വര്‍ഷ പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച പരീക്ഷ ആദ്യ അവസരത്തില്‍ പാസായ വിദ്യാര്‍ത്ഥികള്‍, കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ എന്നിവ യോഗ്യതയായി പരിഗണിക്കും. ക്ഷേമനിധി അംഗങ്ങള്‍ 2020 മാര്‍ച്ചില്‍ കുറഞ്ഞത് 12 മാസത്തെ അംഗത്വം പൂര്‍ത്തീകരിക്കണം. പരീക്ഷ സമയത്ത് രണ്ടുവര്‍ഷത്തെ അംശദായ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. അപേക്ഷ തീയതിക്കു മുമ്പായി അംഗത്തിന്റെ ഡിജിറ്റലൈസേഷന്‍ നടപടി പൂര്‍ത്തീകരിക്കപ്പെട്ടതായിരിക്കണം. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കുടിശിക ഉണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് അടച്ച്തീര്‍ത്ത ശേഷം മാത്രമെ അപേക്ഷ സ്വീകരിക്കുകയുള്ളൂ .ബന്ധപ്പെട്ട രേഖകളായ എസ്.എസ്.എല്‍.സി / ഉന്നത വിദ്യാഭ്യാസത്തിന്റെ മാര്‍ക് ലിസ്റ്റ് സ്വയം സാക്ഷ്യപ്പെടുത്തിയതും ബാങ്ക്.പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 22 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അപേക്ഷ ഫോറം കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേട്ടുപ്പാളയം സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ലഭിക്കും. ഫോണ്‍ നമ്പര്‍ 0491- 2530558.

prd
You might also like

Leave A Reply

Your email address will not be published.