Times Kerala

കങ്കണയുടെ കരിയർ തന്നെ സ്വജനപക്ഷപാതമെന്ന തൂണിൻമേലാണ് നിൽക്കുന്നത്.,സുശാന്ത് മരിക്കുന്നത് വരെ അദ്ദേഹത്തെ സഹായിച്ചില്ല., പക്ഷേ മരണ ശേഷം സുശാന്തിനായി വാദിക്കുന്നു..; കങ്കണയ്ക്കെതിരെ നടി നഗ്മ

 
കങ്കണയുടെ കരിയർ തന്നെ സ്വജനപക്ഷപാതമെന്ന തൂണിൻമേലാണ് നിൽക്കുന്നത്.,സുശാന്ത് മരിക്കുന്നത് വരെ അദ്ദേഹത്തെ സഹായിച്ചില്ല., പക്ഷേ മരണ ശേഷം സുശാന്തിനായി വാദിക്കുന്നു..; കങ്കണയ്ക്കെതിരെ നടി നഗ്മ

ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ നടി കങ്കണ റണൗട്ട് രംഗത്തെത്തിരുന്നു. ഇപ്പോഴിതാ നടിയും കോൺഗ്രസ് നേതാവുമായ നഗ്മ കങ്കണയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കങ്കണയുടെ സ്വജനപക്ഷപാത ആരോപണത്തെ പരിഹസിച്ചുകൊണ്ടാണ് നഗ്മ എത്തിയിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിലാണ് നഗ്മയുടെ പരിഹാസം.

കങ്കണയുടെ സിനിമാ ജീവിതം തന്നെ നിലനിൽക്കുന്നത് സ്വജനപക്ഷപാതത്തിന്റെ നെടുംതൂണിലാണെന്ന് നഗ്മ കുറിക്കുന്നു. ആദിത്യ പഞ്ചോളിക്കും ഹൃത്വികിനും മഹേഷ് ഭട്ടിനുമൊപ്പമുള്ള കങ്കണയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് നഗ്മ ട്വീറ്റ് ചെയ്തത്.

ബോളിവുഡിലേക്ക് കങ്കണയെ പരിചയപ്പെടുത്തിയത് ബോയ്ഫ്രണ്ടായിരുന്ന ആദിത്യ പഞ്ചോളിയായിരുന്നു എന്നാണ് ഒന്നാമത്തെ ആരോപണം. ആദ്യ സിനിമയുടെ നിർമാതാവ് മഹേഷ് ഭട്ടായിരുന്നു. ആദ്യ പ്രധാന വേഷം ഇമ്രാൻ ഹഷ്മിക്കൊപ്പമായിരുന്നു. ഹൃത്വികിനൊപ്പമുള്ള ചിത്രങ്ങളും പിന്നീട് സഹോദരിയെ മാനേജരാക്കിയതും ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു. സുശാന്ത് മരിക്കുന്നത് വരെ അദ്ദേഹത്തെ സഹായിച്ചില്ല. പക്ഷേ മരണ ശേഷം സുശാന്തിനായി വാദിക്കുന്നു. കങ്കണയ്ക്ക് ഇഷ്ടമില്ലാത്തവർക്കെതിരെയും . കങ്കണയൊരു കാപട്യക്കാരിയാണെന്നും നഗ്മ പങ്കുവച്ച ട്വീറ്റിൽ ചേർത്തിരിക്കുന്നു.

Related Topics

Share this story