Times Kerala

പുഴക്കരയില്‍ ഒളിപ്പിച്ച 72 കുപ്പി കര്‍ണാടകമദ്യം പിടികൂടി

 
പുഴക്കരയില്‍ ഒളിപ്പിച്ച 72 കുപ്പി കര്‍ണാടകമദ്യം പിടികൂടി

ഇരിട്ടി: പുഴക്കരയില്‍ ഒളിപ്പിച്ചനിലയില്‍ 72 കുപ്പി കര്‍ണാടകമദ്യം പിടികൂടി. കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയിലെ റേഷന്‍കടയ്ക്ക്‌ പിന്‍വശമുള്ള പുഴക്കരയിലെ ഓടക്കാടുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മദ്യം.

കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ സ്ക്വാഡും ഇരിട്ടി എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Related Topics

Share this story