Times Kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തലശേരി സ്വദേശിനി

 

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ തലശേരി സ്വദേശിനി ലൈല(62) ആണ് മരിച്ചത്.ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകുയും ഉടൻതന്നെ മരണം സംഭവിക്കുകയുമായിരുന്നു.സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. കാസർഗോഡും പാലക്കാടും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Related Topics

Share this story