Times Kerala

അവളുടെ ചിന്തകളിൽ വന്നു പോകുന്ന ലൈംഗികത അവളെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്, അത്തരം ചിന്തകൾ പോലും തെറ്റാണു എന്ന് പഠിപ്പിക്കുന്ന , സ്വയഭോഗം അരുത് എന്ന് പറഞ്ഞു കൊടുക്കുന്ന വിശ്വാസത്തിൽ പെട്ടതാണ് അവൾ; കുറിപ്പ്

 
അവളുടെ ചിന്തകളിൽ വന്നു പോകുന്ന ലൈംഗികത അവളെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്, അത്തരം ചിന്തകൾ പോലും തെറ്റാണു എന്ന് പഠിപ്പിക്കുന്ന , സ്വയഭോഗം അരുത് എന്ന് പറഞ്ഞു കൊടുക്കുന്ന വിശ്വാസത്തിൽ പെട്ടതാണ് അവൾ; കുറിപ്പ്

#കല, കൗൺസലിംഗ് സൈക്കോളജിസ്റ്

ഒരു വിദ്യാലയത്തിൽ ജോലിക്കു ചേർന്നിട്ടു അധികം നാൾ ,ആയിട്ടില്ല..
പ്ലസ് ടു ക്ലാസ്സിലെ വിദ്യാർഥിനി സുഖമില്ലാതെ വെപ്രാളം കാണിക്കുന്നു എന്ന് കേട്ട് ഓടി ചെന്നു..
വെറും വെപ്രാളം അല്ല..
പിച്ചും പേയും പറയുന്നു..
അലറി ചിരിക്കുന്നു..
കരയുന്നു..
നമ്മുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം..
ഞാൻ ചുറ്റും നിന്ന അധ്യാപകരോട് പറഞ്ഞു..
ആരും അനങ്ങുന്നില്ല.
വേണ്ട,,!!
ഒരു അധ്യാപകൻ മുന്നോട്ടു എത്തി..
ഒരു ചൂല് കൊണ്ട് വരൂ,,,
ആയ, കേൾക്കാൻ കാത്ത് നിന്ന പോലെ എടുത്തിട്ടു വന്നു..
ആ വ്യക്തി അത് ഉപയോഗിച്ച് കുട്ടിയെ ആഞ്ഞടിക്കാൻ തുടങ്ങി..
ബാധ ആണത്രേ..
സഹിക്കാൻ പറ്റാത്ത രംഗം അരങ്ങേറുന്നത് ഒരു വിദ്യാലയത്തിൽ ആണെന്ന് ഓർക്കണം..
വരുന്നത് വരട്ടെ എന്ന് പറഞ്ഞു ,
കൂടെ നില്ക്കാൻ ചങ്കുറ്റം ഉള്ള ഒരു അധ്യാപികയെ വിളിച്ചു ഞാൻ ആ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചു..
അന്യമതസ്ഥ ആയ എനിക്ക് അതിൽ കാര്യം ഇല്ല എന്ന് പിറുപ്പുറത്ത് ആ അധ്യാപകനെ ഞാൻ അവഗണിച്ചു..
അദ്ദേഹത്തിന്റെ വിവരവും വിദ്യാഭ്യാസവും എത്ര കണ്ടു തരം താഴ്ന്നു എന്ന് ഓർത്തു പോയി..
തിരുവാതിര കളിക്കുന്ന ആ കുട്ടികൾ ,
എന്റെ അടുത്ത് വന്നു ടീച്ചറെ ഒരുക്കമോ എന്ന് ചോദിച്ചപ്പോൾ..
ഞാൻ നന്നായി അവരെ ഒരുക്കി..
പൊട്ടും ചന്ദനവും ഇട്ടു അവർ നന്നായി തിരുവാതിര കളിച്ചു ..
”’വേണ്ടായിരുന്നു..!
ഭയത്തോടെ ഒരു ടീച്ചർ പറഞ്ഞപ്പോൾ ആണ് ആഴത്തിൽ ഞാനും പലതും ഓർത്തത്..
മതത്തിന്റെ പേരിൽ പല പ്രശ്നങ്ങളും നടന്ന സ്കൂളാണ്..
വിദ്യാഭ്യാസവും വിവരവും അധ്യാപകർ പോലും ചില സമയത്ത് ഒളിപ്പിച്ചു വെയ്ക്കും..!!
പക്ഷെ ,
ആ ഭയം ആണ് മാറ്റേണ്ടത്..
അജ്ഞതയിൽ നിന്നും ഉണ്ടായ ഭയം..
ആ സ്കൂളിൽ ,
എനിക്ക് ഏത് പ്രശ്നങ്ങളുടെയും അറ്റം വരെ പോകാൻ പിൻതുണ നൽകിയത് ,
ഒരു മതമല്ല..
എല്ലാ മതത്തിലും പെട്ട നല്ല ആളുകളുടെ കൂട്ടം തന്നെ ആണ്…
അതേ സ്കൂളിൽ ഒരു ദിവസം ,ക്ലാസ് മുറിയിലെ ബഹളം കേട്ട് ഓടി ചെല്ലുമ്പോൾ ,
ഒരു പയ്യൻ സർപ്പം പോലെ ഇഴയുക ആണ്..
അവനെ പിടിച്ചാൽ നിൽക്കുന്നില്ല..
പാമ്പു ചീറ്റും പോലെ ശക്തമായ ശബ്ദം..
ഇന്നലെ വൃതം നിന്ന് ശൂലം എടുത്ത പയ്യനാണ്..
അനുഗ്രഹം ആണ് ..
ആരോ കാതിൽ പറഞ്ഞു..
അവനെ പിടിക്കുമ്പോൾ പക്ഷെ ,
” നീ എന്തിനു അന്യമതത്തിന്റെ കാര്യത്തിൽ ഇടപെട്ടു എന്നൊരു ചോദ്യം ഉണ്ടാകില്ലല്ലോ..
ഞാനും അവന്റെ മതമാണ്….
ഞങ്ങൾ കുറെ പേര് ചേർന്ന് അവനെ ആശുപത്രിയിൽ എത്തിച്ചു..
അതിൽ ആരൊക്കെ ഏതൊക്കെ ജാതി , മതം എന്ന് ഓർക്കുന്നില്ല..
”ദിവസങ്ങളായി ഉറങ്ങിയിട്ടു..
ഞാൻ പാപം ചെയ്യുന്നു എന്ന് എന്റെ നെഞ്ചിൽ വീണു കരയുന്ന പെൺകുട്ടി..
അവളുടെ ചിന്തകളിൽ വന്നു പോകുന്ന ലൈംഗികത അവളെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചിരിക്കുക ആണ്..
അത്തരം ചിന്തകൾ പോലും തെറ്റാണു എന്ന് പഠിപ്പിക്കുന്ന ,
masturbation അരുത് എന്ന് പറഞ്ഞു കൊടുക്കുന്ന വിശ്വാസത്തിൽ പെട്ടതാണ് അവൾ.
ഞാൻ മറ്റൊരു മതത്തിലെ അദ്ധ്യാപിക ആണ്..
അവൾ ജനിച്ചു വളർന്ന വിശ്വാസത്തെ തെറ്റ് എന്ന് പറയാൻ ഞാൻ ആളല്ല.,
എന്ന് വെച്ച് ,
അവളുടെ മാനസികാവസ്ഥയെ ശെരിയാക്കി എടുക്കാതെയും വയ്യ..
നന്നായി പഠിക്കുന്ന കുട്ടി ആണ്..!
നേരും നെറിവും അവളുടെ സങ്കടത്തെ ഒഴിക്കണം എന്ന് മാത്രം ആഗ്രഹിച്ചു ഞാൻ അവളെ കുറ്റബോധത്തിൽ നിന്നും വിമുക്ത ആക്കി..
അതിനു എനിക്ക് കൂടെ നിന്നത് അവളുടെ തന്നെ മതത്തിൽ പെട്ട ഒരു അധ്യാപകൻ ആയിരുന്നു..
ആ പിൻതുണ വലുതായിരുന്നു..!
ഞാൻ ഒരു ഇസത്തിൽ മാത്രമേ വിശ്വസിക്കുന്നുള്ളു..
ഹ്യൂമനിസം..
മുന്നിൽ വരുന്ന ഏത് വ്യ്കതിയെയും,കുട്ടികളെയും
അങ്ങനെ പറഞ്ഞു മനസ്സിലാകാൻ മാത്രം ശ്രമിക്കും…
മറ്റൊന്നും എനിക്ക് ബാധകമല്ല..
കൗൺസലിങ് രംഗത്ത് പ്രവൃത്തിക്കുന്ന വ്യക്തിക്ക്,
പ്രത്യേകിച്ച് വിദ്യാലയങ്ങളിൽ ആണ് ജോലി എങ്കിൽ ഇത്തരം പ്രതിസന്ധികൾ ധാരാളം
..യുക്തിപൂർവ്വം പെരുമാറുക !

Related Topics

Share this story