Times Kerala

മന്ത്രസിദ്ധി ലഭിക്കാൻ.! പ്രായപൂര്‍ത്തിയാകാത്ത അഞ്ച് മക്കളെ കുരുതി നല്‍കി അച്ഛന്‍, ഒടുവിൽ കുറ്റസമ്മതം.!!

 
മന്ത്രസിദ്ധി ലഭിക്കാൻ.!  പ്രായപൂര്‍ത്തിയാകാത്ത അഞ്ച് മക്കളെ കുരുതി നല്‍കി അച്ഛന്‍, ഒടുവിൽ കുറ്റസമ്മതം.!!

അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം മക്കളെ കൊലപ്പെടുത്തിയ അറസ്റ്റി. മന്ത്രസിദ്ധി ലഭിക്കാനായാണ് ഇയാൾ സ്വന്തം മക്കളെ കുരുതി കൊടുക്കുന്നു എന്ന പേരില്‍ കൊലപ്പെടുത്തിയത്.ഹരിയാനയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് മക്കളെയാണ് ഇയാള്‍ പലപ്പോഴായി കൊലപ്പെടുത്തിയത്. ഏറ്റവും ഒടുവിലായി കഴിഞ്ഞയാഴ്ച ഇയാള്‍ തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുമ്പും ഇയാള്‍ സമാനമായ രീതിയിൽ കുട്ടികളെ കൊലപ്പെടുത്തിയിരുന്നു എന്ന പൊലീസ് കണ്ടെത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് കൂലിപ്പണിക്കാരനായ ഇയാള്‍ മന്ത്രവാദത്തില്‍ അഭയം തേടിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നാട്ടുപഞ്ചായത്തില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയതോടെയാണ് ഈ ക്രൂരകൃത്യം പുറം ലോകം അറിഞ്ഞത്. നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു .ജുലൈ 17-നാണ് ഇയാളുടെ 2 പെണ്‍കുട്ടികളെ കാണാതാകുന്നത്. ഒരാളുടെ മൃതശരീരം ഗ്രാമത്തിലെ കനാലില്‍ നിന്നും മറ്റൊരാളുടേത് ഗ്രാമത്തിന് പുറത്തു നിന്നുമാണ് കണ്ടെത്തിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് 5 വര്‍ഷം മുമ്പ് മൂത്ത മകനെയും കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചത്.
മറ്റൊരു മകനെയും മകളെയും ഇത്തരത്തില്‍ കൊലപ്പെടുത്തിയതായി ഇയാള്‍ പറഞ്ഞു.

Related Topics

Share this story