Times Kerala

ബിരുദധാരികള്‍ക്ക് കേന്ദ്ര പോലീസ് സേനകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ആകാം; അപേക്ഷ മേയ് 20 വരെ

 
ബിരുദധാരികള്‍ക്ക് കേന്ദ്ര പോലീസ് സേനകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ആകാം; അപേക്ഷ മേയ് 20 വരെ

കേന്ദ്ര പോലീസ് സേനകളിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ബി.എസ്.എഫ് – 100, സി.ആര്‍.പി.എഫ് – 108, സി.ഐ.എസ്.എഫ് – 28, ഐ.ടി.ബി.പി – 21, എസ്.എസ്.ബി – 66 എന്നിങ്ങനെ ആകെ 323 ഒഴിവുകളാണുള്ളത്. പ്രായം: 2019 ഓഗസ്റ്റ് ഒന്നിന് 20നും 25നും മധ്യേ. അപേക്ഷകര്‍ 1994 ഓഗസ്റ്റ് രണ്ടിനും 1999 ഓഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുകള്‍ ലഭിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം.

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഓഗസ്റ്റ് 18ന് രാജ്യവ്യാപകമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ എഴുത്തുപരീക്ഷ നടത്തും. തിരുവനന്തപുരവും കൊച്ചിയുമാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍.

അപേക്ഷ: https://www.upsconline.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാ ഫീസ്: 200 രൂപ. വനിതാ, എസ്.സി, എസ്.ടി അപേക്ഷകര്‍ക്ക് ഫീസ് ഇല്ല. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനതീയതി: മേയ് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് https://upsc.gov.in.

Related Topics

Share this story