Times Kerala

ഫാക്ടില്‍ 274 ഒഴിവുകള്‍; ഡിപ്ലോമക്കാര്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം; അവസാന തീയതി മേയ് 20

 
ഫാക്ടില്‍ 274 ഒഴിവുകള്‍; ഡിപ്ലോമക്കാര്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം; അവസാന തീയതി മേയ് 20

കൊച്ചി ഉദ്യോഗമണ്ഡലിലെ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്‌ട്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 274 ഒഴിവുണ്ട്. ഇതില്‍ 79 എണ്ണം ടെക്നീഷ്യന്റെയും 51 എണ്ണം മാനേജ്മെന്റ് ട്രെയിനിയുടെയുമാണ്. മറ്റ് ഒഴിവുകള്‍ ഇവയാണ്: അസി. ജനറല്‍ മാനേജര്‍ (ഡിസൈന്‍-സിവില്‍) 1, സീനിയര്‍ മാനേജര്‍ (എന്‍ജിനീയറിങ് ഡിസൈന്‍, എച്ച്‌.ആര്‍., മെറ്റീരിയല്‍സ്, ലീഗല്‍) 10, അസിസ്റ്റന്റ് കമ്ബനി സെക്രട്ടറി 1, മെഡിക്കല്‍ ഓഫീസര്‍ 1, ഡെപ്യൂട്ടി, അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍സ്) 12, ഓഫീസര്‍ (അഡ്മിനിസ്ട്രേഷന്‍, ഹിന്ദി) 13, ഡ്രോട്‌സ്മാന്‍ 3, ക്രാഫ്റ്റ്സ്മാന്‍ (ഫിറ്റര്‍-കം മെക്കാനിക്, വെല്‍ഡര്‍, ഇലക്‌ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റേഷന്‍) 27, റിഗ്ഗര്‍ ഹെല്‍പ്പര്‍ 8, ഹെവി എക്വിപ്മെന്റ് ഓപ്പറേറ്റര്‍ 5, അസിസ്റ്റന്റ് (ജനറല്‍, ഫിനാന്‍സ്) 18, ഡിപ്പോ അസിസ്റ്റന്റ് 20, ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ് 4, സ്റ്റെനോഗ്രാഫര്‍ 10, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ 1, നഴ്സ് 6, കാന്റീന്‍ സൂപ്പര്‍വൈസര്‍ 4. ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ച ഒഴിവുകളുണ്ട്.

അപേക്ഷാ ഫീസ്: പട്ടികയിലെ ഒന്നുമുതല്‍ 24 വരെയുള്ള തസ്തികകള്‍ക്ക് അപേക്ഷിക്കാന്‍ 1000 രൂപയും 25 മുതല്‍ 44 വരെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ 500 രൂപയുമാണ് ഫീസ് (ബാങ്ക് ചാര്‍ജ് കൂടാതെ). എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസ് ഇല്ല. വിശദവിവരങ്ങള്‍ www.fact.co.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച രേഖകളുടെ ഫോട്ടോയും ഒപ്പും അപേ ക്ഷയില്‍ അപ്ലോഡ്ചെയ്യണം. അവസാന തീയതി – മേയ് 20.

Related Topics

Share this story