Times Kerala

കേന്ദ്രസര്‍വീസില്‍ 10,000 മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ്; പത്താംക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

 
കേന്ദ്രസര്‍വീസില്‍ 10,000 മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ്; പത്താംക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

കേന്ദ്രസര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി./തത്തുല്യം. പതിനായിരത്തിലധികം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. തസ്തികകള്‍ 18-25, 18-27 എന്നിങ്ങനെ രണ്ട് പ്രായവിഭാഗത്തിനായി തിരിച്ചിട്ടുണ്ട്. ശമ്ബളം: 5200-20200 രൂപ, ഗ്രേഡ് പേ 1800 രൂപ (പുതുക്കിയ ശമ്ബള സ്‌കെയിലില്‍ ലെവല്‍ I ശമ്ബളം)

പ്രായം: 2019 ഓഗസ്റ്റ് ഒന്നിന് 18-25 (1994 ഓഗസ്റ്റ് രണ്ടിനും 2001 ഓഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരാവണം)/1827 (1992 ഓഗസ്റ്റ് രണ്ടിനും 2001 ഓഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരാവണം). പരീക്ഷ: ആദ്യഘട്ടം കംപ്യൂട്ടര്‍ അധിഷ്ഠിതവും രണ്ടാംഘട്ടം വിവരണാത്മകവുമായിരിക്കും. മള്‍ട്ടിപ്പിള്‍ ചോയ്സോടുകൂടിയ ഒബ്ജക്ടീവ് രീതിയിലുള്ളവയായിരിക്കും ചോദ്യങ്ങള്‍. 0.25 എന്ന രീതിയില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവും.

ഒന്നാംഘട്ട പരീക്ഷ ജയിക്കുന്നവരെ രണ്ടാംഘട്ട വിവരണാത്മക പരീക്ഷയില്‍ പങ്കെടുപ്പിക്കും. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷിലോ ഷോര്‍ട്ട് എസ്സേ/ലെറ്റര്‍ എന്നിവ എഴുതാനുള്ളതായിരിക്കും ഈ പരീക്ഷ. 50 മാര്‍ക്കിനുള്ള പരീക്ഷ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാവും. ഈ പരീക്ഷയ്ക്ക് ജനറല്‍ വിഭാഗക്കാര്‍ ചുരുങ്ങിയത് 40 ശതമാനവും സംവരണ വിഭാഗക്കാര്‍ 35 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും https://ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി – മേയ് 29.

Related Topics

Share this story