Times Kerala

ഋഷികേശ് എയിംസില്‍ മെഡിക്കല്‍ ഓഫീസര്‍, ക്ലാര്‍ക്ക്, അറ്റന്‍ഡന്റ് ഉള്‍പ്പെടെ 255 ഒഴിവ്

 
ഋഷികേശ് എയിംസില്‍ മെഡിക്കല്‍ ഓഫീസര്‍, ക്ലാര്‍ക്ക്, അറ്റന്‍ഡന്റ് ഉള്‍പ്പെടെ 255 ഒഴിവ്

ഋഷികേശിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 255 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായാണ് ഒഴിവുകള്‍.

ഗ്രൂപ്പ് സിയില്‍ പെടുന്ന തസ്തികകളായ സ്റ്റോര്‍ കീപ്പര്‍-കം-ക്ലാര്‍ക്ക് (51), വയര്‍മാന്‍ (20), സാനിറ്ററി ഇന്‍സ്പെക്ടര്‍ ഗ്രേഡ് II (18) എന്നിവയാണ് കൂടുതല്‍ ഒഴിവുള്ള തസ്തികകള്‍. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.aiimsrishikesh.edu.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി – ജൂണ്‍ 3.

Related Topics

Share this story