Times Kerala

കറുപ്പിൻ്റെയും സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ ഞാൻ പങ്കുവെക്കുന്നത്..;മീര മിഥുൻ ,കറുപ്പ് നിറം ശരീരത്തിൽ പൂശുന്നതല്ല കറുപ്പിൻ്റെ രാഷ്ട്രീയമെന്ന് സോഷ്യൽ മീഡിയ 

 
കറുപ്പിൻ്റെയും സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ ഞാൻ പങ്കുവെക്കുന്നത്..;മീര മിഥുൻ ,കറുപ്പ് നിറം ശരീരത്തിൽ പൂശുന്നതല്ല കറുപ്പിൻ്റെ രാഷ്ട്രീയമെന്ന് സോഷ്യൽ മീഡിയ 

നടിയും മോഡലുമായ മീര മിഥുന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് പുതിയ ചിത്രങ്ങൾക്ക് രൂക്ഷ വിമര്‍ശനം. സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിനെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് കൂടി നടി ട്വിറ്ററില്‍ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ചിരുന്നു. സംസ്‌കാരം, പാരമ്പര്യം എന്നിവയുടെ പേരില്‍ സമൂഹത്തില്‍ നിലനിന്ന ലിംഗ അസമത്വത്തെ പെരിയാര്‍ ചോദ്യം ചെയ്തു. സ്ത്രീ വിമോചനത്തിനായി അദ്ദേഹം ആത്മാഭിമാന പ്രസ്ഥാനം സ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എം.കെ സ്റ്റാലിന്‍.. തമിഴ് സ്തീകളെ ശാക്തീകരിക്കാൻ ഞാനിവിടെയുണ്ട്- മീര കുറിച്ചു.

മീരയുടെ ചിത്രങ്ങൾ വെെറലായതോടെ സാമൂഹിക മാധ്യമങ്ങളിൽ പിന്തുണച്ചും വിമർശിച്ചും ഒട്ടനവധിപേർ രം​ഗത്തെത്തി. കറുപ്പ് നിറം ശരീരത്തിൽ പൂശുന്നതല്ല കറുപ്പിൻ്റെ രാഷ്ട്രീയമെന്നാണ് പ്രധാന വിമർശനം. വാർത്തകളിലിടം പിടിക്കാൻ വിവാദങ്ങൾ സൃഷ്ടിക്കുന്ന മീരയുടെ നിലപാടുകളിൽ ആത്മാർഥതയില്ലെന്നാണ് മറ്റൊരു വിഭാ​ഗത്തിൻ്റെ വിമർശനം.

 

Related Topics

Share this story