Times Kerala

പാടത്തിറങ്ങി ഞാറുനട്ട് സൽമാൻ ഖാൻ..; വീഡിയോ വൈറൽ

 
പാടത്തിറങ്ങി ഞാറുനട്ട് സൽമാൻ ഖാൻ..; വീഡിയോ വൈറൽ

കർഷകർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ദേഹമാസകലം ചളി പൂശി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട സൽമാന് കിട്ടിയത് ട്രോൾ പെരുമഴയാണ്. മഴയൊന്ന് തോരുന്നതിന് മുൻപ് സൽമാൻ അടുത്ത പോസ്റ്റ് ഇട്ടു. ഇത്തവണ പൻവേൽ ഫാം ഹൗസിന് ചുറ്റുമുള്ള നെൽ‌വയലിൽ‌ ജോലി ചെയ്യുന്ന ഒരു വീഡിയോയാണ് പോസ്റ്റ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങൾ‌ ആണ് ഇത്തവണ നടന് കിട്ടുന്നത്. ചില ആരാധകർ‌ സന്തോഷം പ്രകടിപ്പിച്ചപ്പോൾ മറ്റ് ചിലർ അദ്ദേഹം പതിവ് പോലെ “മോശം അഭിനയ”മാണ് കാഴ്ചവെക്കുന്നത് എന്ന് കമന്റ്റ് ഇട്ടു.

“നെൽകൃഷി പൂർത്തിയായി,” എന്നാണ് ഇത്തവണ സൽമാൻ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. സൽമാൻ മാസ്ക് ഇടാതെ മറ്റ് പണിക്കാരോടൊപ്പം പണിയെടുക്കുന്നതിനെയും ചിലർ  വിമർശിച്ചിട്ടുണ്ട്.

 

View this post on Instagram

 

Rice plantation done . .

A post shared by Salman Khan (@beingsalmankhan) on

Related Topics

Share this story