Times Kerala

”പണവും പ്രശസ്തിയുമാണ്‌ ആവശ്യമെങ്കില്‍ സല്‍മാനും ആമിറിനുമൊപ്പം ചിത്രങ്ങള്‍ ചെയ്താല്‍ മതിയായിരുന്നു,  അങ്ങനെയെങ്കില്‍ ശത്രുക്കളെക്കാള്‍ മിത്രങ്ങള്‍ ഇന്ന് ബോളിവുഡില്‍ തനിക്കുണ്ടാകുമായിരുന്നു..; കങ്കണ റണാവത്

 
”പണവും പ്രശസ്തിയുമാണ്‌ ആവശ്യമെങ്കില്‍ സല്‍മാനും ആമിറിനുമൊപ്പം ചിത്രങ്ങള്‍ ചെയ്താല്‍ മതിയായിരുന്നു,  അങ്ങനെയെങ്കില്‍ ശത്രുക്കളെക്കാള്‍ മിത്രങ്ങള്‍ ഇന്ന് ബോളിവുഡില്‍ തനിക്കുണ്ടാകുമായിരുന്നു..; കങ്കണ റണാവത്

സുഷാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ താരമാണ് കങ്കണ റണാവത് . ഇപ്പോഴിതാ, ബോളിവുഡിലെ അവാര്‍ഡ്‌ ദാന ചടങ്ങുകളുടെ പിന്നിലെ വലിയ അഴിമതിയെ കുറിച്ചാണ് കങ്കണ വെളിപ്പെടുത്തുന്നത്.

അടിസ്ഥാനരഹിതമായ നാമനിര്‍ദേശവും യോഗ്യതയില്ലാതെയുള്ള തിരഞ്ഞെടുപ്പുകളുമാണ് അവാര്‍ഡ്‌ ദാന ചടങ്ങുകളില്‍ കാണാന്‍ കഴിയുന്നത്. ‘ഹാപ്പി ന്യൂ ഇയർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ച അവാർഡ് നിരസിക്കാനുള്ള മനസ് ദീപിക പദുകോണ്‍ കാണിച്ചെന്നും ക്വീനിലെ പ്രകടനമായിരുന്നു മികച്ചതെന്ന് അവര്‍ അംഗീകരിച്ചുവെന്നും കങ്കണ പറയുന്നു.

എന്നാല്‍, ‘ഗല്ലി ബോയ്‌’ എന്ന ചിത്രത്തിലെ പത്ത് മിനിറ്റ് മാത്രമുള്ള കഥാപാത്രത്തിനു ലഭിച്ച അവാര്‍ഡ്‌ ഒരു നാണവുമില്ലാതെ ആലിയ ഭട്ട്  വാങ്ങിയെന്നും കങ്കണ ആരോപിച്ചു.

കൂടാതെ തിരക്കഥ നോക്കിയാണ് താന്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നും കങ്കണ പറഞ്ഞു. ”പണവും പ്രശസ്തിയുമാണ്‌ ആവശ്യമെങ്കില്‍ സല്‍മാനും ആമിറിനുമൊപ്പം അത്തരം ചിത്രങ്ങള്‍ ചെയ്താല്‍ മതിയായിരുന്നു . അങ്ങനെയെങ്കില്‍ ശത്രുക്കളെക്കാള്‍ മിത്രങ്ങള്‍ ഇന്ന് ബോളിവുഡില്‍ തനിക്കുണ്ടാകുമായിരുന്നു.”- കങ്കണ പറഞ്ഞു.

Related Topics

Share this story