Times Kerala

നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

 
നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ മരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

പാ​ലോ​ട്: മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച തോ​ട്ടം മേ​ല്‍​നോ​ട്ട​ക്കാ​ര​നും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യും അ​ട​ക്കം മൂ​ന്നു പേ​ര്‍ അറസ്റ്റില്‍. പെ​രും​കു​ളം കാ​വ​നാ​ട്ടു​കോ​ണം തെ​ക്കേ​ക്ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ ആ​ര്‍.​ദേ​വ​രാ​ജ​ന്‍, പാ​ങ്ങോ​ട് വ​ട്ട​ക്ക​രി​ക്ക​കം പാ​ലു​വ​ള്ളി അ​ഭി​ജി​ത്ത് ഭ​വ​നി​ല്‍ ടി.​സു​കു, നെ​ല്ല​നാ​ട് കാ​ന്ത​ല​ക്കോ​ണം ച​രു​വി​ള വീ​ട്ടി​ല്‍ ബി.​ബി​ജു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​മാ​ര​പു​രം വെ​ട്ടി​ക്കു​ന്ന് ഡി.​ര​ത്നാ​ക​ര​ന്‍റെ ഉ​ട​മ​സ്ഥ​യി​ല്‍ പാ​ലോ​ട്ടു​ള്ള റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ നിന്നാണ് വി​ല​യേ​റി​യ ആഞ്ഞിലി, തേക്ക് മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്താ​ന്‍​ ശ്ര​മി​ച്ച​ത്. തോ​ട്ട​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ന് ദേ​വ​രാ​ജ​നെ ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​യാ​ള്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ബി​ജു​വു​മാ​യി ​ചേ​ര്‍​ന്ന് ത​ടി കോ​ണ്‍​ട്രാ​ക്ട​ര്‍ സു​കു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡു ​ചെ​യ്തു.

Related Topics

Share this story