Times Kerala

ഹീറോയുടെ മാസ്‌ട്രോ എഡ്‍ജ് 125 സിസി വിപണിയില്‍

 
ഹീറോയുടെ മാസ്‌ട്രോ എഡ്‍ജ് 125 സിസി വിപണിയില്‍

രാജ്യത്തെ പ്രമുഖരായ ഹിറോയുടെ ജനപ്രിയ മോഡലായ മാസ്‌ട്രോ എഡ്‍ജ്, പ്ലെഷര്‍ എന്നിവയുടെ പുതുക്കിയ മോഡലുകള്‍ ഇന്ന് വിപണിയിലെത്തും . 125 സിസി എന്‍ജിനിലാണ് മാസ്‌ട്രോ എഡ്‍ജ് എത്തുന്നത്.

ഈയിടെ ഹീറോ പുറത്തിറക്കിയ ഡെസ്റ്റിനി 125 മോഡലിലെ അതേ 125 സിസി എന്‍ജിനാണ് മാസ്‌ട്രോ 125 മോഡലിന്‍റെയും രൂപം . 8.7 ബിഎച്ച്‌പി പവറും 10.2 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലായിരുന്നു ഈ രണ്ട് മോഡലുകളും ഹീറോ ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്.

യുഎസ്ബി ചാര്‍ജിങ്, അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്ബ്, ഇന്ധനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന ഐ3എസ് സംവിധാനം എന്നിവ മാസ്‌ട്രോ എഡ്‍ജ് 125ലുണ്ടാകും. സര്‍വീസ് റിമൈന്‍ഡര്‍, സൈഡ് സ്റ്റാന്റ് ഇന്‍ഡികേറ്റര്‍ എന്നീ മുന്നറിപ്പ് നല്‍കുന്ന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും പുതിയ വാഹനത്തിലുണ്ട്.

Related Topics

Share this story