ഒറ്റദിവസം കൊണ്ട് വയർ കുറക്കാം !

തടി പലപ്പോഴും പലരുടേയും പ്രശ്‌നമാണ്. വയറും അരക്കെട്ടുമെല്ലാമാണ് കൊഴുപ്പടിഞ്ഞു കൂടാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍. ഇത്തരം കൊഴുപ്പ് സൗന്ദര്യത്തിനു ദോഷകരാണെന്നതു പോകട്ടെ, ആരോഗ്യത്തിനും ഏറെ ദോഷകരമാണ്. ഇത്തരം തടി കുറയ്ക്കാന്‍ സഹായകമായ വീട്ടുവൈദ്യങ്ങള്‍ പലതുണ്ട്. ഇഞ്ചി ഇതിലൊരു വഴിയാണ്. ഇഞ്ചിയും പ്ലാസ്റ്റിക് കവറും ഉപയോഗിച്ച് ഒരു രാത്രിയില്‍ അരക്കെട്ടിന്റെ വണ്ണം രണ്ടര സെന്റീമീറ്ററോളം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വിദ്യയെക്കുറിച്ചറിയൂ. ജിഞ്ചര്‍ കംപ്രെസ് എന്നാണ് അരക്കെട്ടു കുറയ്ക്കുന്ന ഈ വിദ്യ അറിയപ്പെടുന്നത്.

ടേബിള്‍ സ്പൂണ്‍ ചിരകിയ ഇഞ്ചി അല്ലെങ്കില്‍ ഇഞ്ചി പൗഡര്‍, 4-5 ടേബിള്‍ സ്പൂണ്‍ ബോഡിലോഷന്‍, പ്ലാസ്റ്റിക് കവര്‍, ടവല്‍, ഇലാസ്റ്റിക് ബാന്റേജ് എന്നിവയാണ് ഇതിനു വേണ്ടത്. ടവല്‍ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു തടി കുറയാനുള്ള ഭാഗത്തു ചുറ്റുക. ഇത് 5 മിനിറ്റ് ഇതേ രീതിയില്‍ വയ്ക്കുക. ഈ ഭാഗത്തെ ചര്‍മസുഷിരങ്ങള്‍ തുറന്ന് ഇഞ്ചിപ്രയോഗം പെട്ടെന്നു ഗുണം കിട്ടാന്‍ സഹായിക്കാനാണിത്.

ഇഞ്ചി ബോഡിലോഷനില്‍ കലക്കി ഈ ഭാഗത്തു പുരട്ടുക, നല്ലപോലെ പുരട്ടണം.
പിന്നീട് പ്ലാസ്റ്റിക് കവര്‍ കൊണ്ട് ഈ ഭാഗം രണ്ടുമൂന്നു തവണ ചുറ്റിക്കെട്ടുക. പ്ലെയിനായ, ഭക്ഷണസാധനങ്ങള്‍ പൊതിയാന്‍ ഉപയോഗിയ്ക്കുന്ന പൊളിത്തീന്‍ കവര്‍ വേണം ഉപയോഗിയ്ക്കാന്‍. ഇതിനു മുകളില്‍ ഇലാസ്റ്റിക് ബാന്റേജ് ചുറ്റുക. ഇത് 6 മണിക്കൂര്‍ നേരമെങ്കിലും വയ്ക്കുക. രാത്രി കിടക്കും മുന്‍പ് ഇതു ചെയ്ത് രാവിലെ വരെ വയ്ക്കുന്നതാണ് ഗുണം കിട്ടാന്‍ ഏറെ നല്ലത്. ഈ ഭാഗത്ത് ചെറിയൊരു അസ്വസ്ഥതയുണ്ടാകുന്നതു സ്വാഭാവികമാണ്.

You might also like

Leave A Reply

Your email address will not be published.