മദ്യപാനം ആരോഗ്യത്തിനു നല്ലതെന്നു കണ്ടെത്തൽ ! പക്ഷെ അത് കഴിക്കേണ്ടത് ഈ രീതിയിലാണ് !!

മദ്യമെന്ന ലഹരി പദാര്‍ത്ഥം വിഷ പദാര്‍ത്ഥമായി മാറുന്നത് ഉപയോഗത്തിന്റെ അളവിലും ചേര്‍ക്കുന്ന രാസവസ്തുക്കളിലും വരുന്ന വ്യത്യാസമാണ്. എന്നാല്‍ മദ്യം കൃത്യമായ അളവില്‍ ഉപയോഗിച്ചാല്‍ ഗുണമുള്ളൊരു വശം കൂടിയുണ്ടെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്ററും സോഷ്യല്‍ ആന്റ് റെവല്യൂഷനറി ന്യൂറോസയന്‍സ് റിസര്‍ച്ച് ഗ്രൂപ്പിന്റെ ഡയറക്ടറുമായ ഡോ. റോബിന്‍ ദന്‍ബര്‍ പറയുന്നു. സ്ട്രെസ് മൂലമുണ്ടാകുന്ന അമിതവണ്ണവും കരള്‍ രോഗമുള്‍പ്പെടുന്ന ജീവിതശൈലീ രോഗങ്ങളും പരിഹരിക്കാന്‍ മദ്യത്തിന് സാധിക്കും എന്ന് ഓക്സ്ഫോര്‍ഡ് പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സുഹൃത്തുക്കളുമായി ആഴ്ചയില്‍ രണ്ട് തവണ മദ്യം നുണഞ്ഞ് സൗഹൃദം പങ്കിടുന്നവരില്‍ മികച്ച മാനസിക ശാരീരിക ആരോഗ്യം കണ്ടെത്തിയതായും ഡോക്ടര്‍ റോബിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാനസികമായി ഉല്ലസിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം അല്‍പ്പം മദ്യം കഴിക്കാം. വളരെ കുറഞ്ഞ അളവില്‍ ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ മദ്യം കഴിക്കുന്നവര്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം താനേ മെച്ചപ്പെട്ടു വരുമെന്നാണ് ഓക്സ്ഫോര്‍ഡ് പഠനം പറയുന്നുന്നത്. സ്ട്രെസ് ഹോര്‍മോണ്‍സ് ഇല്ലാതാക്കാന്‍ മദ്യത്തിന്റെ ചെറിയ അളവിന് കഴിയും. ആരോഗ്യകരമായ സൗഹൃദങ്ങള്‍ പുരുഷന്മാരുടെ മാനസിക പിരിമുറുക്കം കെടുത്തുമെന്നും മികച്ച ആത്മവിശ്വാസമുണ്ടാക്കുമെന്നും പറയുന്നു. ഇത് എന്‍ഡോര്‍ഫിനുകളെ പുറത്തുവിടുകയും ഉത്ഘണ്ഠ, ആകുലത എന്നിവ ഇല്ലാതാക്കുകയും ചെയ്യും. പക്ഷെ ഓർക്കുക. മദ്യപാനം, അത് എത്ര കുറഞ്ഞ അളവിലാണെങ്കിൽ പോലും ആരോഗ്യത്തെ ഏതെങ്കിലുമൊക്കെ തരത്തിൽ ദോഷകരമായി ബാധിച്ചിരിക്കും. അതുകൊണ്ട് കഴിയുന്നിടത്തോളം അത് ഒഴിവാക്കുക.

You might also like

Leave A Reply

Your email address will not be published.